സംഗീതോപകരണ വിതരണം
1541188
Wednesday, April 9, 2025 6:39 AM IST
കാട്ടാക്കട: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കുട്ടികളുടെ മാനസിക, ശാരീരികക്ഷമത വർധിപ്പിക്കുന്നതിനു നടപ്പാക്കുന്ന സംഗീതോപകരണവും പരിശീലനവും പദ്ധതി ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. പ്രീജ അധ്യക്ഷത വഹിച്ചു.
പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്കു പഠനമുറിക്കുള്ള സാമ്പത്തികസഹായം, സേഫ് ഭവന പുനരുദ്ധാരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം, ബ്ലോക്ക് പരിധിയിലുള്ള വനിതകളുടെ ആരോഗ്യപദ്ധതിയായ അരുണിമയ്ക്കായി പോഷകാഹാര കിറ്റ് വിതരണം, മിശ്രവിവാഹിതർക്കുള്ള ധനസഹായവിതരണം എന്നിവ ചടങ്ങിൽ നടന്നു.
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻനായർ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ ശാന്താ പ്രഭാകരൻ, വസന്തകുമാരി, സിഡിപിഒ ഗ്രേസി, എസ്സിഡിഒ ഷാജികുമാർ, ബിഡിഒ അജയഘോഷ് എന്നിവർ സംസാരിച്ചു.