എം.കെ.പണിക്കരെ അനുസ്മരിച്ചു
1541187
Wednesday, April 9, 2025 6:39 AM IST
വിതുര: മുതിർന്ന നേതാവ് എം.കെ. പണിക്കരെ ചരമ വാർഷികത്തോടനുബന്ധിച്ചു സിപിഎം അനുസ്മരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത അധ്യക്ഷയായി.
ഏരിയാ സെക്രട്ടറി പി.എസ്.മധു, കെ. വിനീഷ്കുമാർ, എ.സനിൽകുമാർ, എ.വി. അരുൺ, ബ്രാഞ്ച് സെക്രട്ടറി അജീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.