ചെറുകുളം മേലേമാനംമൂട് ആറ്റുകടവ് റോഡ് തകർന്നു
1541185
Wednesday, April 9, 2025 6:39 AM IST
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിലെ ചെറുകുളം - മേലേമാനംമൂട് ആറ്റുകടവ് റോഡ് തകർന്നു. മെറ്റലുകൾ ഇളകി കുഴികൾവീണ റോഡിൽ കാൽനട യാത്രപോലും അസാധ്യം. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവായിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ.
മുപ്പതിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് തകർന്നിട്ട് കാലമേറെയായി. ഏഴുവർഷം മുമ്പ് ടാർ ചെയ്ത റോഡിൽ പിന്നീട് അറ്റകുറ്റപണികളൊന്നും ചെയ്തിട്ടില്ല. കുഴികൾ വീണ റോഡിൽ മഴക്കാ ലമായാൽ ഓട്ടോറിക്ഷകൾ പോലും ഓട്ടം വരില്ല. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നുനാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഫണ്ടില്ല എന്നാണ് അധികൃതർ പറയുന്നത്.