മോഷണക്കേസ് പ്രതി പിടിയിൽ
1541183
Wednesday, April 9, 2025 6:39 AM IST
വിഴിഞ്ഞം: നിരവധിമോഷണ കേസിലെ പ്രതിയെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുല്ലുവിള പി.പി. വിളാകം പുരയിടത്തിൽ അമ്മു വർഗീസ് എന്നു വിളിക്കുന്ന വർഗീസി(28) നെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ആറിന് പുലർച്ചെ കൊച്ചുപള്ളി സ്വദേശി വിനോയ് ദാസിന്റെ വീട്ടിൽ കയറി നടത്തിയ മോഷണ ശ്രമത്തിനാണ് നിലവിൽ അറസ്റ്റ്. മതിൽ ചാടിക്കടന്ന് സിസിടിവി നശിപ്പിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണരുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതിയെ ഇന്നലെ പുല്ലുവിളയിൽനിന്ന് പിടികൂടുകയായിരുന്നു.
തമിഴ്നാട് കൊല്ലംകോട്സ്റ്റേഷൻ പരിധിയിൽ നടത്തിയ മോഷണത്തിനു ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനിടയിലാണ് വീണ്ടും മോഷണശ്രമം നടത്തിയത്. വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.