കരകുളം കെൽട്രോൺ നഗർ റസിഡൻസ് അസോസിയേഷൻ മികച്ച മാലിന്യമുക്ത അസോസിയേഷൻ
1541179
Wednesday, April 9, 2025 6:32 AM IST
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ ഏറ്റവും മികച്ച മാലിന്യമുക്ത റസിഡൻസ് അസോസിയേഷനായി കരകുളം കെൽട്രോൺ നഗർ റെസിഡൻസ് അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി അരുവിക്കര ഗവ. എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.കല മികച്ച ഹരിത റസിഡൻസ് അസോസിയേഷനുള്ള ഉപഹാരം നൽകി.
അസോസിയേഷൻ പ്രസിഡന്റ് എസ്. അനിൽ, സെക്രട്ടറി സുധേഷ് കുമാർ, ട്രഷറർ കുട്ടൻനായർ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് രേണുകാ രവി, മറ്റു ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.