ലഹരിമാഫിയ തഴച്ചുവളര്‍ന്നു: കെ. സുധാകരന്
1541178
Wednesday, April 9, 2025 6:32 AM IST
നേമം: എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ ലഹരിമാഫിയ തഴച്ചുവളര്‍ന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. നേമം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സ്നേഹ സംഗമം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി വ്യാപനം തടയാന്‍ ആത്മാര്‍ഥമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നില്ല. സിപിഎം നേതാക്കള്‍ പകല്‍ ലഹരിവിരുദ്ധ പ്രചാരണവും ജനജാഗ്രതാ സദസും സംഘടിപ്പിക്കുകയും മറുവശത്ത് ലഹരിയുടെ വ്യാപാരികളും ആകുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കേരളം കാണുന്നത്.
മദ്യവര്‍ജനം നടപ്പാക്കുമെന്നു പറയുന്ന സർക്കാർ മുക്കിനു മുക്കിനു ബാറുകള്‍ തുറക്കുകയാണെന്നും കെ.സുധാകരന് പറഞ്ഞു. എന്‍. ശക്തന്, മണക്കാട് സുരേഷ്, ജി.വി. ഹരി, ബ്ലോക്ക് പ്രസിഡന്റ് അജിലാല്‍, മുടവൻ മുകൾ രവി, കൈമനം പ്രഭാകരൻ, പ്രേംജി, കൃഷ്ണൻകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.