അലക്ഷ്യമായി മാലിന്യതള്ളി: അതിഥി തൊഴിലാളികളെക്കൊണ്ട് നീക്കം ചെയ്യിപ്പിച്ചു പഞ്ചായത്ത് അധികൃതർ
1541175
Wednesday, April 9, 2025 6:32 AM IST
പോത്തൻകോട്: പൊതുസ്ഥലത്ത് അലക്ഷ്യമായി ഭക്ഷണാവ ശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞ അതിഥി തൊഴിലാളികളെക്കൊണ്ട് അവ നീക്കം ചെയ്യിപ്പിച്ചു. പോത്തൻകോട് ടൗൺ ഭാഗത്ത് സ്ഥാപിച്ചിരുന്ന ലിറ്റർ ബിന്നുകളുടെയും ബോട്ടിംഗ് ബൂത്തുകളുടെയും പരിസരത്ത് മത്സ്യ-മാംസ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നു പതിവായ സാഹചര്യത്തിലാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിലിന്റെ നേതൃത്വത്തിൽ രാത്രികാലത്ത് പരിശോധന നടത്തിയത്.
ടൗൺ ഭാഗത്തെ മൂന്നു കെട്ടിടങ്ങളിലായി താമസിക്കുന്ന നൂറിലധികം അതിഥി തൊഴിലാളികളാണ് ഇത്തരത്തിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതെന്നു കണ്ടെത്തുകയും അതിഥി തൊഴിലാളികളെ കൊണ്ടുതന്നെ അവ നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു. അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകളിൽനിന്ന് ഫൈൻ ഈടാക്കാനുള്ള നടപടിയും തുടങ്ങി.