ബിഎൻഐ എക്സ്പോ നാളെ മുതൽ
1541174
Wednesday, April 9, 2025 6:32 AM IST
തിരുവനന്തപുരം: ബിസിനസ് നെറ്റ്വർക്ക് ഇന്റർനാഷണൽ (ബിഎൻഐ) തിരുവനന്തപുരം എക്സ്പോ നാളെ മുതൽ 13 വരെ കാര്യവട്ടം ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
നൂറിലധികം സ്റ്റാളുകളാണ് സജ്ജമാക്കുന്നത്. ആരോഗ്യ സംരക്ഷണം, എഐയും സാങ്കേതിക വിദ്യയും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും ബിസിനസ് ചർച്ചകളും സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.