സർക്കാരിന്റെ രാജി ആവശ്യപ്പെട്ടു പ്രതീകാത്മക വിചാരണ
1541173
Wednesday, April 9, 2025 6:32 AM IST
തിരുവനന്തപുരം: കേരളത്തെ ലഹരിക്കൊലക്കളമാക്കിയ എൽഡിഎഫ് സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്നു മദ്യവിമോചന മഹാസഖ്യം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രതീകാത്മക വിചാരണ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 29 ബാറുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 843 ബാറുകളാണ് പ്രവർത്തിക്കുന്നത്. മദ്യക്കച്ചവടത്തെ എതിർക്കാതെ വ്യാജ ലഹരി ബോധവത്കരണം നടത്തിയതിനാലാണ് സംസ്ഥാനം ലഹരി പ്രളയത്തിലായതെന്ന് പ്രസിഡന്റ് ഇ.എ.ജോസഫ്, ജനറൽ സെക്രട്ടറി കെ.എ.മഞ്ജുഷ എന്നിവർ പറഞ്ഞു.