വെള്ളായണിയിലെ പാടശേഖരങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം
1541170
Wednesday, April 9, 2025 6:24 AM IST
തിരുവനന്തപുരം: വെള്ളായണി കായലിനുള്ളിൽ 34 വർഷമായി അകപ്പെട്ട 650 കുടുംബങ്ങളുടെ 300 ഏക്കറോളം പാടശേഖരങ്ങൾ അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്നു സിപിഐ കോവളം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
കോവളം യൂത്ത് സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. അരുൺ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ വിജയൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, സി.എസ്. രാധാകൃഷ്ണൻ, ബി. ഇന്ദിര, സി.കെ. സിന്ധുരാജൻ, ഊക്കോട് കൃഷ്ണൻകുട്ടി,
ശിശുപാലൻ, കെ. വിക്രമൻ, അനിത, റംസിയ റുഹാലത്ത്, ജെ. റോയി എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മുട്ടയ്ക്കാട് വേണു ഗോപാലിനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി ഷീലാ അജിത്തിനെയും 12 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.