അമ്മന്‍കൊട മഹോത്സവം സമാപിച്ചു
1541168
Wednesday, April 9, 2025 6:24 AM IST
നെയ്യാറ്റിന്‍കര: അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ കാവടികള്‍ നിറഞ്ഞാടി. മേലേത്തെരുവ് ശ്രീമുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ വൈകുന്നേരം ആരംഭിച്ച പ്രാദേശിക കാവടി ഘോഷയാത്രയില്‍ പങ്കുചേരാനും കാണാനും നൂറു കണക്കിനാളുകള്‍ ടൗണിലെത്തിയിരുന്നു.
വിവിധങ്ങളായ പ്രമേയങ്ങള്‍ ആസ്പദമാക്കിയായിരുന്നു കാവടി കമ്മിറ്റികള്‍ കാവടികള്‍ ഒരുക്കിയത്. അമ്മന്‍കൊട പ്രമാണിച്ച് നഗരത്തില്‍ പ്രാദേശിക അവധിയായിരുന്നു.