പുസ്തക ചർച്ചയും പുസ്തക പരിചയവും
1541167
Wednesday, April 9, 2025 6:24 AM IST
നെടുമങ്ങാട്: പറണ്ടോട് കിഴക്കുംകര ധീര ജവാൻ പ്രേംജിത് ഗ്രന്ഥശാല ആൻഡ്് വായനശാലയിൽ പുസ്തക ചർച്ചയും പുസ്തക പരിചയവും ഗ്രന്ഥശാല നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന സ്വർണസമ്മാന പത്ര-പുസ്തക വായന മത്സരാർഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വായന ബോധവത്കരണവും നടന്നു.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷന്റെയും ഗ്രന്ഥശാലയുടെയും പ്രസിഡന്റ് കണ്ടമത്ത് ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, കൗൺസിൽ ഭരണസമിതി അംഗം മീനാങ്കൽ വി.പി. സജി, സാഹിത്യകാരൻ ആര്യനാട് സത്യൻ, ഗ്രന്ഥശാല ഭാരവാഹികളായ എസ്. സുധാകരൻ നായർ, ആർ. വിഷ്ണു,
ജി. ജയമോഹനൻ നായർ, കെ. വേണുഗോപാലൻ നായർ, ഹാർവസ്റ്റ് മിഷൻ ഹെഡ്മിസ്ട്രസ് ആർ. ഷിന, എസ്. വിജയകുമാരി, ഉഷാകുമാരി, ധീര ജവാന്റെ മാതാപിതാക്കളായ എം. പീതാംബരൻ നായർ, ആർ. രേണുകാദേവി, ലൈബ്രേറിയൻമാരായ എസ്. സൂര്യ, യു.എം. വൈശാഖി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.