ശാസ്ത്രസാഹിത്യ പരിഷത്ത് പാലോട് മേഖലാ വാർഷികം
1541166
Wednesday, April 9, 2025 6:24 AM IST
വിതുര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാലോട് മേഖലാ വാർഷികം വിതുരയിൽ നടന്നു. മുൻ ജനറൽ സെക്രട്ടറി കെ.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. "ശാസ്ത്ര ബോധം കാലഘട്ടത്തിന്റെ അനിവാര്യത' എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു. എ. വിജയൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ.അഭിലാഷ് പ്രവർത്തന റിപ്പോർട്ടും നിർവാഹക സമിതി അംഗം എസ്.എൽ. സുനിൽകുമാർ സംഘടനാ രേഖയും അവതരിപ്പിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് ബി.രമേഷ്, സംസ്ഥാന സമിതി അംഗം എസ്. ജയകുമാർ, ജില്ലാ ട്രഷറർ എസ്. ബിജുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ബി. നാഗപ്പൻ, എസ്. രാജിത്ത്, അനിൽ നാരായണരു, ആർ. രവി ബാലൻ, കെ.ജി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. "അന്ധവിശ്വാസചൂഷണ നിരോധനനിയമം, പാസാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി എ.വിജയൻ -പ്രസിഡന്റ്, ഡി. സുനിത -വൈസ് പ്രസിഡന്റ്, വി.സുരേഷ്കുമാർ - സെക്രട്ടറി, എസ്.ബിന്ദു - ജോയിന്റ് സെക്രട്ടറി, കെ.രാധാകൃഷ്ണൻ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.