പോക്സോ കേസ് പ്രതിയെ പിടികൂടി
1541164
Wednesday, April 9, 2025 6:24 AM IST
പേരൂര്‍ക്കട: വാറണ്ട് കേസില്‍ ഒളിവിലായിരുന്ന പോക്സോകേസ് പ്രതിയെ പേരൂര്‍ക്കട പോലീസ് പിടികൂടി. ആലപ്പുഴ ചെങ്ങന്നൂര്‍ കൊരുളിശ്ശേരി കൈതയ്ക്കകത്ത് വീട്ടില്‍ അനന്തു (29) ആണ് പിടിയിലായത്. ആലപ്പുഴ മാന്നാറിലുള്ള വീട്ടില്‍ ഇയാള്‍ ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
2017-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇയാള്‍ക്ക് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. എട്ടു വര്‍ഷമായി പ്രതി ഒളിവിലായിരുന്നു.
അസി. കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ പേരൂര്‍ക്കട സിഐ ശിവകുമാര്‍, എസ്ഐമാരായ മനോജ്, സുനില്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.