പോക്സോ കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
1541163
Wednesday, April 9, 2025 6:24 AM IST
പേരൂര്‍ക്കട: പോക്സോ കേസില്‍ ഓട്ടോഡ്രൈവറെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. കരകുളം തറട്ട കുഴിവിളാകത്ത് വീട്ടില്‍ രാജീവ് (47) ആണ് അറസ്റ്റിലായത്. ആറിനു രാവിലെയായിരുന്നു കേസിന്നാസ്പദമായ സംഭവം. വഴയില ഭാഗത്തുനിന്ന് ഓട്ടം വിളിച്ചു പേരൂര്‍ക്കട ഭാഗത്തേക്ക് പോയ 15 വയസുള്ള ആണ്‍കുട്ടിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്.
കുട്ടി രക്ഷിതാക്കളോടു വിവരം പറയുകയും അവര്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവില്‍ പേരൂര്‍ക്കട സിഐ ശിവകുമാര്‍, എസ്ഐ മധു, എഎസ്ഐ മാരായ അനില്‍, സന്ധ്യ, സിപിഒ ഷാജിറ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നു കോ ടതിയില്‍ ഹാജരാക്കും.