വാഹനാപകടത്തിൽ എയർപോർട്ട് ജീവനക്കാരൻ മരിച്ചു
1540898
Tuesday, April 8, 2025 10:48 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം എയര്‍പോര്‍ട്ട് ജീവനക്കാരന് വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ നിര്മാല്യത്തില് പോള്‍ സ്റ്റീഫന്റെയും വിജി പോളിന്റെയും മകന് പ്രജു പ്രകാശ് (22) ആണ് മരിച്ചത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരുമണിയോടുകൂടി പേട്ട അക്ഷരവീഥി ലെയിനിനു സമീപമായിരുന്നു അപകടം. പാറ്റൂരില്‍ താമസിച്ചുവരികയായിരുന്ന പ്രജു ജോലികഴിഞ്ഞ് തിരികെവരുന്ന വഴിക്കാണ് അപകടമുണ്ടായത്.
ഇടറോഡില്‍ നിന്ന് വരികയായിരുന്ന പ്രജു ഓടിച്ചിരുന്ന ബൈക്ക് ടെക്നോപാര്‍ക്ക് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണ പ്രജുവിന്റെ തലയ്ക്കു സാരമായി പരിക്കേറ്റിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. എയര്‍പോര്‍ട്ടില്‍ വീല്‍ച്ചെയര്‍ അസിസ്റ്റന്റായി ജോലിനോക്കി വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പേട്ട പോലീസ് കേസെടുത്തു.