തിരുവനന്തപുരം ഫൊറോന നാലാംതവണയും മികച്ച മാതൃ-പിതൃവേദി
1540725
Tuesday, April 8, 2025 2:35 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ഫൊറോനയിലെ മാതൃ-പിതൃ വേദി ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും മികച്ച സംയുക്ത മാതൃ-പിതൃ വേദി ഫൊറോനയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതു നാലാം തവണയാണ് അതിരൂപതയിലെ 18 ഫൊറോനകളില്‍ മികച്ച ഫൊറോനയായി തെരഞ്ഞെടുക്കപ്പെടുന്നത്.
മുഴുവന്‍ യൂണിറ്റുകളിലേയും സന്ദര്‍ശനങ്ങള്‍, 20 യൂണിറ്റുകളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കുടുംബ സംഗമങ്ങള്‍, പാവങ്ങളോടൊത്തുള്ള സദ്യ, ഭക്ഷ്യകിറ്റ് വിതരണം, നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിധവകള്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഫൊറോനയെ മുന്‍നിരയിലെത്തിച്ച പ്രവര്‍ത്തനങ്ങളാണ്.
ചങ്ങനാശേരിയില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ ഫാ. ബ്ലസ് കരിങ്ങണാമറ്റം, സിസ്റ്റർ ജെയിന് മേരി, ടോമി പട്ടശ്ശേരി, ബിനുമോള്‍ ബേബി, ജോസഫ് മുരളി ആനന്ദ്, ബ്ലസ്സി മോള്, സജി ആന്റണി, സെലിന് തോമസ്, മത്തായി, ലിന്‍സി ജിനു, താര സജി തുടങ്ങിയവര്‍ ട്രോഫി ഏറ്റുവാങ്ങി.