ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ആള് അറസ്റ്റില്‍
1540721
Tuesday, April 8, 2025 2:35 AM IST
പേരൂര്‍ക്കട: വ്യക്തിവിരോധത്തിന്റെ പേരില്‍ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പട്ടം മരപ്പാലം താണുപിള്ള റോഡ് വിക്രമപുരം ഹില്ലില്‍ താമസിക്കുന്ന രാജേഷ് (50) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 10 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. രാജേഷ് താമസിക്കുന്ന വീടിനടുത്താണ് ഇയാളുടെ സഹോദരിയും സ്വന്തം അമ്മയും സഹോദരിയുടെ ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിയും താമസിച്ചുവരുന്നത്. സംഭവദിവസം ഇവിടെയെത്തിയ രാജേഷ് സഹോദരിയെയും അമ്മയെയും അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഈ സമയം വീട്ടിലില്ലാതിരുന്ന കൃഷ്ണന്‍കുട്ടി വിവരം അറിഞ്ഞപ്പോള്‍ അതു ചോദിക്കുന്നതിനായി രാജേഷിനന്റെ വീട്ടിലെത്തി. തുടർന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും രാജേഷ് കത്തിയെടുത്ത് കൃഷ്ണന്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കൈമുട്ടിനു കുത്തേറ്റ കൃഷ് ണന്കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.