ലോറൻസ് മാർ മെത്രാപ്പോലീത്തയുടെ ഓർമപ്പെരുനാൾ: ഛായാചിത്ര പ്രയാണം ആരംഭിച്ചു
1540720
Tuesday, April 8, 2025 2:35 AM IST
തിരുവനന്തപുരം: ലോറൻസ് മാർ മെത്രാപ്പോലീത്തയുടെ 28 ഓർമ പെരുന്നാൾ ആഘോഷത്തോ ടനുബന്ധിച്ച് മലങ്കര കാത്തലിക് അസോസിയേഷൻ പാറശാല രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഛായചിത്ര പ്രയാണം മാർത്താണ്ഡം രൂപതാ മെത്രാൻ വിൻസന്റ് മാർ പൗലോസും പാറശാല രൂപത മെത്രാൻ തോമസ് മാർ യൗസേബിയോസും ചേർന്നു ഉദ്ഘാടനംമ ചെയ്തു.
മാർ അപ്രേം നഗർ, കഞ്ഞിരംകുളം, പാമ്പുകാല, പൂവാർ, അലുവിള, കുഴിഞ്ഞൻവിള, പിൻങ്കുളം, ചായ്കോട്ടുകോണം, വന്നികോട്, കുഴിതുറ എന്നി പള്ളികളിൽ പ്രയാണം എത്തിച്ചേർ ന്നു. രൂപത പ്രസിഡന്റ് സബീഷ് പീറ്റർ തിരുവല്ലം, രൂപത സ്പിരിച്വൽ ഡയറക്ടർ തോമസ് പൊറ്റപുരയിടം, ജില്ലാ വികാരി ഫാ.ഷാജി, ജില്ലാ വൈദിക ഉപദേഷ്ടാവ് ഫാ. അനി സക്കറിയ, പാറശാല വൈദിക ഉപദേഷ്ടാവ് ഫാ. വർഗീസ് നടുതല, ജോൺ ഷൈജു ചെറുവരകോണം, അനീഷ് വടകര, സുമന ലാൽ ചെമ്പൂര്, ധർമരാജ് പിൻകുളം, മോഹനൻ കണ്ണാറവിള, ബൈജു മേക്കോണം, ഷൈൻ കുടയൽ, ഷൈൻ എൽ. സ്റ്റീഫൻ, ഇന്നസെന്റ് ചായ്കോട്ടുക്കോണം, ബേബി ആലുവിള, ജോൺ ചരോട്ടുകൊണം, ജയാ തോമസ് എന്നിവർ പ്രയാണത്തിനു നേതൃത്വം നൽകി.