കരിക്കകത്തമ്മയെ തങ്കരഥത്തിൽ പുറത്തെഴുന്നള്ളിച്ചു
1540719
Tuesday, April 8, 2025 2:35 AM IST
തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കരിക്കകത്തമ്മയെ തങ്കരഥത്തിൽ പുറത്തെഴുന്നള്ളിച്ചു. ഇന്നലെ രാവിലെ 8.40 നായിരുന്നു എഴുന്നള്ളിപ്പ് ചടങ്ങുകൾ. നിരവധി ഭക്തജനങ്ങളാണ് ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര സന്നിനിധിയിൽ നിന്നും ക്ഷേത്രംവക പുതിയ റോഡിലൂടെ ചാമുണ്ഡി നഗർ വഴി വിവിധസ്ഥലങ്ങളിൽ ദേവിയെ എഴുന്നള്ളിച്ചശേഷം രാത്രിയിലാണ് മടങ്ങിയെത്തിയത്.
പുറത്തെഴുന്നള്ളിപ്പു കടന്നു പോയ വഴികളിൽ ഭക്തജനങ്ങൾ നിറപറയും നിലവിളക്കും തട്ടനിവേദ്യവുമായി ദേവിയെ വരവേറ്റു. തങ്കരഥത്തിനോടൊപ്പം നെയ്യാണ്ടിമേളം, പഞ്ചവാദ്യം, ചെണ്ടമേളം, തെയ്യം, തിറ, മയൂ ര നൃത്തം, താലപ്പൊലി, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടി സേവിച്ചിരുന്നു. ദേവീയുടെ പ്രത്യേക മുദ്രകുത്തിയിരുന്നവരാണ് രഥം വലിച്ചിരുന്നത്. ഇന്നു രാവിലെ വീണ്ടും തങ്കരഥത്തിൽ ദേവിയെ പുറത്തെഴുന്നള്ളിച്ചശേഷം രാത്രിയിൽ മടങ്ങിയെത്തും.