വൻ വിലക്കുറവിൽ സ്വദേശി ഫെസ്റ്റിവൽ
1540718
Tuesday, April 8, 2025 2:35 AM IST
തിരുവനന്തപുരം : ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്പ്മെന്റും കേരള ഗാന്ധി സ്മാരക നിധിയും വൈഎംസിഎയും സംയുക്തമായി വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന സ്വദേശി ഫെസ്റ്റിവൽ ജനപങ്കാളിത്തത്തിൽ ശ്രദ്ധേയമാകുന്നു.
കൊളസ്ട്രോൾ നിയന്ത്രണ വിധേയമാകുന്ന പുളിഞ്ചിക്ക കൊളെസ്ട്രോൾ നിവാരിണി, വയറടപ്പിനുള്ള ജാതിക്ക ടോണ്‍, പ്രമേഹ രോഗികൾക്കുള്ള നെല്ലിക്ക കാന്താരി പാനീയം, ചക്ക പേട, ചക്ക വരട്ടി, ചക്ക കേക്ക്, ചക്ക അച്ചാർ, ചക്ക ജാം, ചക്ക ജെല്ലി, ചക്കക്കുരു, അവലോസ്, പ്രമേഹം രോഗികൾക്ക് കഴിക്കുവാനുള്ള ഉണക്കചക്കച്ചുള, കുട്ടികൾക്ക് തേൻനെല്ലിക്ക, നറുനണ്ടി സ് ക്വാഷ്, ചക്ക സ്ക്വാഷ്, ഇഞ്ചിയും നാരങ്ങയും കൊണ്ടുള്ള ലെമണ്‍ ജിൻജർ സ്ക്വാഷ്, പാഷൻ ഫ്രൂട്ട് സ്ക്വാഷ്, മാന്പഴം, ഞാവൽ സ്ക്വാഷ്, മാതാളം, പേരക്ക സ്ക്വാഷ്, അന്പഴങ്ങ, കണ്ണിമാങ്ങ, പുളിഞ്ചിക്ക തുടങ്ങി വിവിധ തരം അച്ചാറുകൾ, ചമ്മന്തി പൊടികൾ മായമില്ലാത്ത മസാലപൊടികൾ, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ വളരെ വിലക്കുറവിൽ ലഭിക്കുന്നത് ജനശ്രദ്ധ ആകർഷിക്കുന്നു.
സ്വദേശി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നാടൻ ഉത്പന്നങ്ങൾ വീട്ടുമുറ്റത്ത് സുലഭമായി ലഭിക്കുന്നതും എന്നാൽ വെറുതെ പാഴാക്കിക്കളയുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയാണ്.
നാടൻ ഉത്പന്നങ്ങളുടെ നിർമാണ പരിശീലനം, സ്വദേശി പ്രസ്ഥാനത്തെ കുറിച്ചുള്ള സെമിനാറുകൾ, നാടൻ ഉത്പന്നങ്ങളുടെ വിപുലമായ പ്രദർശനം, വിൽപ്പന എന്നിവ ഏപ്രിൽ 14 മുതൽ മേയ് 9 വരെ ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക്് ഫോണ്‍: 9447154338, 9495954338.