സാഹിതീയം സെമിനാർ സംഘടിപ്പിച്ചു
1540717
Tuesday, April 8, 2025 2:35 AM IST
തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയിലെ പുത്തൻ പരിഷ്കാരങ്ങൾ സാധ്യതകൾക്കൊപ്പം വെല്ലുവിളികളും നിറഞ്ഞതാണെന്ന് മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ്.
വൈഎംസിഎ സംഘടിപ്പിച്ച സാഹിതീയം പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നു സ്വകാര്യവത്കരണം അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ കൂടുതൽ അരികുവത്കരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഇടിക്കുള സക്കറിയ അധ്യക്ഷത വഹിച്ചു. കേരളാ സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് മോഡറേറ്റർ ആയിരുന്നു.
ചടങ്ങിൽ എം.ടിയുടെ സാഹിത്യ - സിനിമ ജീവിതത്തെ അധികരിച്ചു അന്തരിച്ച കിഷോർ എഴുതിയ "എം.ടി കഥയുടെ യൗവനം' എന്ന പുസ്തകം ചടങ്ങിൽ ഡോ. ജാൻസി ജെയിംസ് പ്രസിഡന്റ് അഡ്വ. ഇടിക്കുള സക്കറിയയ്ക്കു ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. മുൻ കേന്ദ്ര സാഹിത്യ അക്കാഡമി അംഗം ഡോ. കായംകുളം യൂനുസ്, രചന ഫൌണ്ടേഷൻ ചെയർമാൻ കെ. ഭാസ്കരൻ, ജനറൽ സെക്രട്ടറി ടിബു പി . ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.