നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി രാപകൽ സമരം സംഘടിപ്പിച്ചു
1540716
Tuesday, April 8, 2025 2:35 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ വെട്ടിക്കുറച്ച് വികസന ക്ഷേമ പദ്ധതികൾ അവതാളത്തിൽ ആക്കിയതിനെതിരെ നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ യുഡിഎഫ് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരം കെപിസിസി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു.
കുടവൂർ നിസാം അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹക സമിതി അംഗം എം.എം. താഹ മുഖ്യപ്രഭാഷണം നടത്തി. സമാപനം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഡോ കെ ബിന്നി ഉദ്ഘാടനം ചെയ്തു.