പരിശീലന പരിപാടി സംഘടിപ്പിച്ചു
1540715
Tuesday, April 8, 2025 2:34 AM IST
തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയൺ, കേരള ഹിന്ദി പ്രചാരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയാള ഭാഷാ പരിശീലന പരിപാടി സംഘടി പ്പിച്ചു. പരിശീലനം നേടിയ ഉദ്യോഗസ്ഥർക്ക് കേരള ഹിന്ദി പ്രചാരസഭയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഏരിയാ തലവൻ സുജിത് എസ്. തരിവാൾ പരിപാടി ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥികളായി കേരള ഹിന്ദി പ്രചാര സഭ പ്രിൻസിപ്പൽ ഡോ. പി.ജെ. ശിവകുമാർ, കേരൾ ജ്യോതി എഡിറ്റർ ഡോ.ആർ.എസ്. രഞ്ജിത്ത്, ഡെപ്യൂട്ടി ഏരിയാ മേധാവി ദാസരി വെങ്കിട രാമൻ എന്നിവർ പ്രസംഗിച്ചു. രാജ്ഭാഷാ സീനിയർ മാനേജർ രാജേഷ് പരിപാടി നിയന്ത്രിച്ചു. മലയാള ഭാഷാ പരിശീലന പരിപാടിയിൽ 25 ജീവനക്കാർക്കു പരിശീലനം നൽകി.