എംഎസ്സി തുർകിയേ ഇന്ന് വിഴിഞ്ഞത്ത്
1540714
Tuesday, April 8, 2025 2:34 AM IST
വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ എം എസ്സി തുർകിയേ ഇന്നു വൈകുന്നേരം മൂന്നിനു വിഴിഞ്ഞം പുറംകടലിൽ എ ത്തും. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ കപ്പലായ എംഎസ്സി തുർകിയേ സിംഗപ്പൂരിൽ നിന്നാണ് വിഴിഞ്ഞത്തെത്തുന്നത്. ഉച്ചയോടെ പുറംകടലിൽ എത്തുന്ന കപ്പൽ വൈകുന്നേരം ആറോടെ ബർത്തിൽ നങ്കൂരമിടും. 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള കപ്പലിന് 24,346 ടിയുഇഎസ് കണ്ടെയ്നർ വഹിക്കാൻ ശേഷി ഉണ്ട് .
സൗത്ത് ഏഷ്യയിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ കപ്പൽ വരുന്നതെന്ന പ്രത്യേകതയും ഉണ്ട്. എംഎസ്സി ക്ലൗഡ്ജിറാർടെറ്റാണ് വിഴിഞ്ഞത്ത് ഇതിനു മുൻപ് വന്നിട്ടുള്ള ഏറ്റവും വലിയ കപ്പൽ. ഇന്നുവരെ നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും കൂടുതൽ കണ്ടെയ്നർ വഹിക്കാൻ കഴിയുന്ന എംഎസ്സി ഇറിന എന്ന കപ്പലിന്റെ വിഭാഗത്തിൽ പെടുന്നതാണ് എം എസ്സി തുർക്കിയേയും.