കരിക്കാമന്‍കോട് എസ്എന്‍ഡിപി ശാഖാമന്ദിരത്തിനുനേരേ ആക്രമണം
1540709
Tuesday, April 8, 2025 2:34 AM IST
വെള്ളറട. കരിക്കാമന്‍കോട് എസ്എന്‍ഡിപി ശാഖാ മന്ദിരത്തിനുനേരേ കഴിഞ്ഞദിവസം രാത്രിയിൽ ആക്രമണം നടന്നു. ശാഖാ മന്ദിരത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ശാഖാ മന്ദിരത്തിന്റെ മുന്നില്‍നിന്നും രണ്ടു ബൈക്കുകള്‍ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി.
രാത്രി 11 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. വെള്ളറട പോലീസെത്തി അക്രമികളുടെതെന്നു കരുതുന്ന രണ്ടു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. ശാഖാ മന്ദിരത്തിനു നേരെയുണ്ടായിട്ടുള്ള ആക്രമണത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്നു ശാഖാ പ്രസിഡന്റ് സൂരജ് കുമാറിന്റെയും യൂണിയന് സെക്രട്ടറി ആവണി ശ്രീകണ്ഠന്റെയും നേതൃത്വത്തില്‍ മുള്ളിലവുവിളയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.