അധ്യാപകര്‍ കുഞ്ഞുങ്ങളുടെ രക്ഷകരാകണം: ജില്ലാ കളക്ടര്‍
1540707
Tuesday, April 8, 2025 2:34 AM IST
പേരൂര്‍ക്കട: ലൈംഗിക ചൂഷണങ്ങളില്‍നിന്നു കുഞ്ഞുങ്ങള്‍ക്ക് അധ്യാപകര്‍ രക്ഷയൊരുക്കണമെന്നും ശരിയായ അവബോധം നല്‍കുന്നതിന് അധ്യാപകരുടെ പങ്ക് വലുതാണെന്നും ജില്ലാകളക്ടര്‍ അനുകുമാരി പറഞ്ഞു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കായി കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ലൈംഗിക ചൂഷണം നേരിടുന്ന കുട്ടികള്‍ അതു തുറന്നുപറയാന്‍ മടിക്കുകയാണ്.
മോശം കുടുംബസാഹചര്യങ്ങളില്നിന്ന് വരുന്ന കുട്ടികളെ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മപ്പെടുത്തി. കനല് എന്‍ജിഒ ഡയറക്ടര്‍ ആന്‍സണ്‍ പി.ഡി. അലക്സാണ്ടര്‍ ക്ലാസുകള്‍ നയിച്ചു. സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡും പങ്കെടുത്തു.