ഹീരാ കൾച്ചറൽ ഫെസ്റ്റ്
1534501
Wednesday, March 19, 2025 6:46 AM IST
നെടുമങ്ങാട്: ഹീരാ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക് നോളജിയുടെ കൾച്ചറൽ ഫെസ്റ്റായ "ദേജാവു-2025' മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഹീരാ അലുമിനി അസോസിയേഷന്റെ ഉദ്ഘാടനം ഡി.കെ. മുരളി എംഎൽഎ നിർവഹിച്ചു. നെടുമങ്ങാട് ഡിവൈഎസ് പി കെ.എസ്. അരുൺ ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു.
ആട്ടോസ്ട്രാഡ, ഫാഷൻഷോ, പ്രമുഖ മ്യൂസിക് ബ്രാൻഡിന്റെ സംഗീതനിശ എന്നിവയും ഉണ്ടായിരുന്നു. കോളജ് വൈസ് ചെയർമാൻ റെസ്വിൻ അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ എസ്. സുജിത്ത്, വാർഡ് മെമ്പർ ഷുഹൃദിൻ എന്നിവർ പങ്കെടുത്തു. കോളജ് ചെയർപേഴ്സൺ അഭിഷേക് അലക്സ് നന്ദി പറഞ്ഞു.