ലഹരിമുക്ത കേരളത്തിനായി സഭകള്‍ സംഘടിതരായി പ്രവര്‍ത്തിക്കണം: ബിഷപ് ഡോ.ജോര്‍ജ് ഈപ്പന്
1534105
Tuesday, March 18, 2025 5:59 AM IST
വെള്ളറട : കേരളത്തില്‍ ഒഴുകിയെത്തുന്ന ലഹരിവസ്തുക്കളുടെ പുറകിലാണ് കുട്ടികള്‍ മുതല്‍ പുതിയ തലമുറ വരെ. അതിന്റെ പരിണിതഫലങ്ങള്‍ നമ്മള് കാണുന്നുണ്ടെങ്കിലും തടയാന്‍ തയാറാകുന്നില്ല. സമൂഹനിര്‍മിതിയില്‍ സഭകള്‍ക്കുള്ള പങ്ക് വലുതാണ്.
അതിനാല്‍ ലഹരിമുക്ത കേരളം സൃഷ്ടിക്കാന്‍ സഭകള്‍ സംഘടിതരായി മുന്നിട്ടിറങ്ങണമെന്ന് ബിഷപ് ഡോ.ജോര്‍ജ് ഈപ്പന് ആഹ്വാനം ചെയ്തു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കള്ളിക്കാട് സോണ്‍ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മൈലക്കര ലൂഥറന്‍ സഭയില്‍ നടന്ന യോഗത്തില്‍ സോണ്‍ പ്രസിഡന്റ് റവ.ബി.എം.സാം അധ്യക്ഷത വഹിച്ചു. കെസിസി ജില്ലാ പ്രസിഡന്റ് റവ.എ.ആര്.നോബിള്‍, സെക്രട്ടറി റവ. ഡോ.എല്‍.റ്റി. പവിത്രസിംഗ്, പാറശാല അസംബ്ലി പ്രസിഡന്റ് റവ.റ്റി.ദേവപ്രസാദ്, സെക്രട്ടറി റവ.എം.സിജിന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റവ.രതീഷ് വെട്ടുവിളയില്‍, ജില്ലാ ഭാരവാഹികളായ റവ.അരുള്‍ദാസ്, വിനിതജോര്ജ്, സോണ്‍ സെക്രട്ടറി ശ്യാം ലൈജു, ട്രഷറര്‍ റവ.കെ.പി.ആന്റണി, ഭാരവാഹികളായ റവ.ഷൈൻ റാബി,റവ. വിമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന നോമ്പ് ധ്യാനത്തിന് ആടുവള്ളി മാര്‍ത്തോമാ സഭാ വികാരി റവ.ബൈജ ുതോമസ് നേതൃത്വം നല്കി.