ആറ്റുകാലിന് സമീപം ഇന്ത്യൻ കോഫി ഹൗസിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു
1533905
Monday, March 17, 2025 7:13 AM IST
പേരൂര്‍ക്കട: ആറ്റുകാലിനു സമീപം ഇന്ത്യന്‍ കോഫി ഹൗസിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. കോഫി ഹൗസ് പ്രവര്‍ത്തനം ഉണ്ടായിരുന്ന സമയത്താണ് സിലിണ്ടറിലെ ചോര്‍ച്ച കണ്ടെത്തിയത്.
ശക്തമായി ഗ്യാസ് ചോര്‍ച്ച ഉണ്ടായതോടെ തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ എം.എസ്. ഷഹീറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തുകയും നോബിന് പുറത്തുണ്ടായിരുന്ന ഐസ്പാളി നീക്കിയശേഷം മറ്റൊരു നോബ് ഉപയോഗിച്ച് അടച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
ഗ്യാസിന്റെ ആധിക്യം മൂലമാണ് ഐസ്പാളി ഉണ്ടായതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് നിരവധി സിലിണ്ടറുകള്‍ ഉണ്ടായിരുന്നുവെങ്കിലും തീപിടിത്തം ഉണ്ടാകാത്തത് വന്‍ അത്യാഹിതം ഒഴിവാക്കി.