കാണിക്കവഞ്ചി മോഷണം: ഒരാൾ പിടിയിൽ
1534489
Wednesday, March 19, 2025 6:34 AM IST
പേരൂർക്കട: ക്ഷേത്ര കോമ്പൗണ്ടിൽ ഉണ്ടായിരുന്ന കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നയാളെ ഫോർട്ട് സി.ഐ ശിവകുമാർ, എസ്.ഐ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കിഴക്കേകോട്ട എം.എസ്.കെ നഗർ സ്വദേശി ഗോകുൽ (28) ആണ് പിടിയിലായത്. മാർച്ച് 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ശ്രീകൃഷ്ണപുരം ശിങ്കാരത്തോപ്പ് ശ്രീ ദുർഗ്ഗാദേവി ഭഗവതി ക്ഷേത്ര കോമ്പൗണ്ടിൽ ഉണ്ടായിരുന്ന12 കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് 15,000 ത്തോളം രൂപയാണ് ഇയാൾ കവർന്നത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടുകൂടിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.