വീൽചെയർ വിതരണം ചെയ്തു
1534101
Tuesday, March 18, 2025 5:59 AM IST
വെമ്പായം: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കന്യാകുളങ്ങര സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികൾക്ക് വീൽചെയറുകൾ വിതരണം ചെയ്തു.
സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരി പ്രഫ.കെ.എ. ഹാഷിം വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഇ.എം. ഹനീഫ, എ.കെ.നാഗപ്പൻ, എ.അസീം, വെമ്പായം നിസാറുദീൻ, വി.ബി. നന്ദകുമാർ.ഹാഷിം സമദ്, ബി.എസ്. ഗോപി പിള്ള എന്നിവർ പങ്കെടുത്തു.