സിപിഐ വിതുര ലോക്കൽ സമ്മേളനം
1534095
Tuesday, March 18, 2025 5:59 AM IST
വിതുര : വർധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെ പോലീസും എക്സൈസും തദ്ദേശ സ്വയംഭരണ വകുപ്പുകളും സംയുക്തമായി ജനകീയ കൂട്ടായ്മകൾ വാർഡ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കണമെന്ന് സിപിഐ വിതുര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിർന്ന നേതാവ് പി.സി.ജനാർദനൻ പതാക ഉയർത്തി. വിതുര സർവീസ് സഹകരണ ബാങ്ക് ഹാളിൽ കൂടിയ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.
സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് , ഉഴമലയ്ക്കൽ ശേഖരൻ, വെള്ളനാട് സതീശൻ, ജി. രാജീവ്, കളത്തറ മധു, പുറിത്തിപ്പാറ സജീവ്, കെ.മനോഹരൻ, ഷമീം പുളിമൂട് തുടങ്ങിയവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സന്തോഷ്, അസി. സെക്രട്ടറിയായി കല്ലാർ വിക്രമൻ എന്നിവരടങ്ങുന്ന 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു .