അണമുഖത്തെ അങ്കണവാടി തുറന്നു നൽകിയില്ല : പെരുങ്കടവിള പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് കോൺഗ്രസ്
1534494
Wednesday, March 19, 2025 6:44 AM IST
വെള്ളറട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പെരുങ്കടവിള പഞ്ചായത്ത് സെക്രട്ടറി ജഗദമ്മയെ ഉപരോധിച്ചു.
മാരായമുട്ടം മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിനില്‍ മണലുവിളയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടത്തിയത്.
സമരക്കാരുടെ പ്രധാന ആവശ്യങ്ങളായ അണമുഖം വാര്‍ഡിലെ അങ്കണവാടി പണി പൂര്‍ത്തിയായിട്ടും കഴിഞ്ഞ ഒന്നര വര്‍ഷമായി തുറന്നു നല്കാത്തതിനെതിരെയും പഞ്ചായത്ത് പ്രദേശത്തെ പ്രധാന റോഡുകള്‍ നശിച്ചിട്ടു തിരിഞ്ഞു നോക്കത്ത പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയ്ക്ക് എതിരെയുമാണ് പ്രതിഷേധം നടത്തിയത്.
ഉപരോധ സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി അണമുഖം വാര്‍ഡില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പണി തീര്‍ന്നിട്ടും ഉദ്ഘാടനം ചെയ്യാന്‍ കഴിയാത്ത അങ്കണവാടി ഏപ്രില്‍ മാസം നാലിനു മുന്‍പായി ഉദ്ഘാടനം ചെയ്യാം എന്നു ഉറപ്പ് നല്കി.
പെരുങ്കടവിള പഞ്ചായത്തിലെ തകര്‍ന്ന റോഡുകളായ മണലുവിള- ഓണാക്കോട് റോഡ്, മണലുവിള -ലക്ഷം വീട് റോഡ്, തെങ്ങ് വിളക്കുഴി - ചാനല്‍ ബണ്ട് റോഡ്, കാക്കണം - ആലത്തൂര്‍ റോഡ്, മലയില്‍ ക്കട - തെങ്ങ് വിളക്കുഴി റോഡ്, മണ്ണൂര്‍ മണ്ണാടി- നഗര്കാവ് ഭഗവതി ക്ഷേത്രം റോഡ് എന്നിവ മാര്‍ച്ച് മാസം 25നു മുന്‍പു പരിഹരിച്ച് നല്‍കാമെന്ന ഉറപ്പിന്മേല് ഉപരോധ സമരം അവസാനിപ്പിച്ചു.
മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിളയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധ സമരത്തിന് കോണ്‍ഗസ് ബ്ലോക്ക് സെക്രട്ടറി മാരായ മണ്ണൂര്‍ ശ്രീകുമാര്‍, മണ്ണൂര്‍ ഗോപന്, സേവാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് തത്തിയൂര് സുരേന്ദ്രന്, കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ തുളസീധരന്‍ ആശാരി, ബിജു പുതുവല്‍ പെറ്റ, അഖില്‍ നിരപ്പില്‍, ശ്രീരാഗം ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.