പ്രതിരോധ ദിനാചരണം ഉദ്ഘാടനം
1534096
Tuesday, March 18, 2025 5:59 AM IST
നെടുമങ്ങാട് : ഏണിക്കര സര്‍ഗസൃഷ്ടി സാംസ്കാരിക വേദി പ്രതിരോധ ദിനാചരണം സംഘടിപ്പിച്ചു. പ്രമോദ് സാമുവൽ അധ്യക്ഷതവഹിച്ചു. കേണല്‍ എസ്.കെ.എം. ഭാസ്കരന് ഉദ്ഘാടനം ചെയ്തു.
ഉദയകുമാര്‍, സുബേദാര്‍, മേജര്‍ ബി.മധു, ഹിന്ദി പ്രചാരസഭ പ്രസിഡന്റ് എസ്.ഗോപകുമാര്‍, സാംസ്കാരിക വേദി സെക്രട്ടറി എസ്.ആര്.രതീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സര്‍ഗസൃഷ്ടി സാംസ്കാരിക വേദിയിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും കവിതാലാപനവും നടന്നു. വിമുക്തഭടന്മാരേയും കുടുംബാംഗങ്ങളെയും ആദരിച്ചു.