പാച്ചല്ലൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി
1534104
Tuesday, March 18, 2025 5:59 AM IST
തിരുവല്ലം: പാച്ചല്ലൂര്‍-കോവളം റോഡില്‍ സിഗ്നലിനു സമീപത്തായി നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറി.
അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന കല്ലുവെട്ടാന്‍കുഴി സ്വദേശിയായ യുവാവിന് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 6.30 ഓടുകൂടിയായിരുന്നു അപകടം നടന്നത്.
സംഭവം നടന്നയുടന്‍ സമീപവാസികളെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. വിവരമറിഞ്ഞ് തിരുവല്ലം പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് മുന്‍ഭാഗം ഏറെക്കുറെ തകര്‍ന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.