പെൻഷൻകാരോടുള്ള അവഗണന: മാർച്ചും ധർണയും നടത്തി
1534498
Wednesday, March 19, 2025 6:45 AM IST
തിരുവനന്തപുരം: പെൻഷൻകാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ചും ധർണയും പാളയം രക്തസാക്ഷി മണ്ഡപത്തിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു.
ജോയിന്റ് കൗൺസിൽ ഭാരവാഹി വിനോദ് വി. നന്പൂതിരി, സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ മണികണ്ഠൻനായർ, രവീന്ദ്രൻപിള്ള, ജില്ലാ വൈസ് പ്രസിഡന്റ് സോഫി, റഹീം റാവുത്തർ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.