ആര്യനാട് ഗവ. എൽപി സ്കൂളിൽ ശതപൂർണിമ
1534496
Wednesday, March 19, 2025 6:45 AM IST
നെടുമങ്ങാട്: ആര്യനാട് ഗവ. എൽപി സ്കൂളിൽ ശതപൂർണിമ 2K-25 നൂറാം വാർഷികവും പ്രീ പ്രൈമറി ക്ലാസ് റൂം ശിലാസ്ഥാപനവും ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി ഉദ്ഘാടനവും പുരസ്കാര വിതരണവും ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ മുഖ്യ പ്രഭാഷണം നടത്തി. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ആര്യനാട് പഞ്ചായത്തിനെ ചടങ്ങിൽ ആദരിച്ചു.
സിനിമാതാരം ശിവമുരളി, കവിയും കഥാകൃത്തുമായ വിനോദ് വെള്ളായണി എന്നിവർ വിശിഷ്ടാതിഥികളായി. പിടിഎ പ്രസിഡന്റ് കെ.എസ്. ഷിജി കേശവൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എസ്. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ഐത്തി അശോകൻ, ശ്രീജ എസ് തുടങ്ങിയവർ സംസാരിച്ചു.