കാര്യവട്ടം കാന്പസിൽ കെട്ടിടം ഉദ്ഘാടനം
1534109
Tuesday, March 18, 2025 5:59 AM IST
തിരുവനന്തപുരം: കേരള സർവകലാശാല അധ്യാപന പഠന കലാലയം കാര്യവട്ടത്തെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. കഴക്കൂട്ടം വാർഡ് കൗൺസിലർ എൽ.എസ്. കവിത അധ്യക്ഷത വഹിച്ചു.
ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ്, ചെന്പഴന്തി കൗൺസിലർ ചെന്പഴന്തി ഉദയൻ, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. കിഷോർ, കാര്യവട്ടം യുപി സ്കൂൾ പ്രധാനാധ്യാപകൻ മടവൂർ കൃഷ്ണൻകുട്ടി, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ഷീജ വി. ടൈറ്റസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ലീന നന്ദിയും പറഞ്ഞു.