കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ; സെമിനാർ സംഘടിപ്പിച്ചു
1534099
Tuesday, March 18, 2025 5:59 AM IST
നെടുമങ്ങാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 33-ാമത് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി "കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ 'എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് തങ്കപ്പൻ നായർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ നെടുമങ്ങാട് ടൗൺ ബ്ലോക്ക് സെക്രട്ടറി എം. ഷിഹാബുദീൻ,സംസ്ഥാന ട്രഷറർ സദാശിവൻനായർ , ജില്ലാ സെക്രട്ടറി ജി. അജയൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി. സത്യശീലൻ,ശ്രീകുമാരൻ നായർ, ഉമൈബാബീവി, സുധാകരൻനായർ, ലളിതാംബിക എന്നിവർ പ്രസംഗിച്ചു.