ലഹരി വിരുദ്ധ സന്ദേശ യാത്ര
1534499
Wednesday, March 19, 2025 6:45 AM IST
കോവളം: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഡോ. അംബേദ്കർ ഗ്രാമം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. വാർഡ് പ്രസിഡന്റ് കെ.ഗോപകുമാർ നയിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര സിഎസ്ഐ പള്ളി വികാരി ഫാ. സത്യപാലൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ് പതാക കൈമാറി. കല്ലുവെട്ടാൻ കുഴി ക്രൈസ്റ്റ് കോളജിൽ നിന്നും ആരംഭിച്ച കാൽനട സന്ദേശയാത്ര പനങ്ങോട് വഴി വെങ്ങാനൂരിൽ സമാപിച്ചു.
സമാപന സമ്മേളനം ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോവളം ബിജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കോവളം മണ്ഡലം പ്രസിഡന്റ് വെള്ളാർ മധു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജിത്ത് പനങ്ങോട്, സെക്രട്ടറിമാരായ ആർ. ജയകുമാർ, വായംവിള ബിനു, കെ. ജയകുമാർ, സലിം, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വെെസ് പ്രസിഡന്റ് എൻ.എസ്. നുസൂർ, പഞ്ചായത്ത് മെമ്പർമാരായ ബൈജു,
അഷ്ട പാലൻ, മഹിളാ കോൺഗ്രസ് സെക്രട്ടറി ബിജി ആനന്ദ്, ഡിസിസി അംഗം സിസിലി പുരം ജയകുമാർ, മണ്ഡലം സെക്രട്ടറിമാരായ കനിഷ് കുമാർ, രഞ്ജിത്ത് പനങ്ങോട്, ബാൽ രാജ്, ടി. രവീന്ദ്രൻ, പി. ഗോപിനാഥൻ നായർ, സതീഷ് കുമാർ, ശ്രീജിത്ത് സത്യൻ, ഗീതാ രവീന്ദ്രൻ, സാഞ്ജു, പനയറകുന്ന് ജോയി,ഇടുവ പ്രദീപ് എന്നിവർ പങ്കെടുത്തു.