ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് ലോഗോ പ്രകാശനം ചെയ്തു
1534492
Wednesday, March 19, 2025 6:44 AM IST
തിരുവനന്തപുരം: രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ഗാന്ധി ഗ്രാമം പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടത്തുന്ന ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു.
വെള്ളയന്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ അയ്യൻകാളിയുടെ ചെറുമകൻ ടി.കെ. അനിയനു നൽകി പ്രകാശനം നിർവഹിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക് നോളജിയിലാണു ദളിത് കോണ്‍ക്ലേവ് നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ദളിത് നേതാക്കൾ പങ്കെടുക്കും.
പ്രകാശന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ജെ. സുധാകരന്റ്, ഭാരവാഹികളായ മലയിൻകീഴ് വേണുഗോപാൽ, ആർ. വത്സലൻ, ആർ. ഹരികുമാർ, സി.ആർ. പ്രാണകുമാർ, വി.എസ്. അജിത്കുമാർ, വി.മുത്തുകൃ ഷ്ണൻ, എസ്.എം. ബാലു, നരുവാമൂട് ജോയ്, ടി.പി.പ്രസാദ്, കെ. ജയരാജ് രാജാജി നഗർ, ലാൽ റോഷിൻ, അജേഷ് തുടങ്ങിയവർ പങ്കെടുത്തു.