കഴക്കൂട്ടം സൈനിക സ്കൂൾ ജീവനക്കാർ മുഖ്യമന്ത്രിയെക്കണ്ടു
1534484
Wednesday, March 19, 2025 6:34 AM IST
തിരുവനന്തപുരം: പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ പി.എം. സരിൻ എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടം സൈനിക സ്കൂൾ പ്രതിനിധി സംഘം മുഖ്യമന്ത്രി ിണറായി വിജയനെ കേരള നിയമസഭാ ഹാളിൽ സന്ദർശിച്ചു.
വയനാട് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ ലക്ഷ്യമിട്ടു കൊണ്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഘം രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സ്കൂളിലെ ജീവനക്കാരിൽ നിന്ന് ശേഖരിച്ച സംഭാവനയാണ് ഇത്.
കഴക്കൂട്ടം സൈനിക സ്കൂളിന് കേരള സർക്കാർ നൽകുന്ന പിന്തുണയ്ക്കുള്ള നന്ദിസൂചകമായി കേണൽ ധീരേന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് ഒരു സ്മരണിക സമ്മാനിച്ചു.
2023 ൽ കേരള സർക്കാരും കഴക്കൂട്ടം സൈനിക് സ്കൂളും തമ്മിൽ ഒപ്പുവച്ച മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെട്ടു.