നിരവധി കേസുകളിലെ പ്രതി കരുതല്‍ തടങ്കലിനായി അറസ്റ്റില്‍
1534491
Wednesday, March 19, 2025 6:44 AM IST
നെയ്യാറ്റിന്‍കര: നിരന്തരം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി പോലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം ചുള്ളിയൂര്‍ തെങ്ങുവിളക്കുഴി വീട്ടില്‍ സുജിത്തി നെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ 28 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഫോടകവസ് തു കൈവശം വയ്ക്കല്‍, മയക്കുമരുന്ന് വില്‍പ്പന, മോഷണം എന്നിങ്ങനെ സമാധാനലംഘനപരമായ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുള്ളത്. 2024 ലും ഇയാള്‍ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്നു.
ഗുണ്ട അറസ്റ്റില്‍
നെയ്യാറ്റിന്‍കര : കാപ്പ കേസില്‍ ഗുണ്ട അറസ്റ്റില്‍. വെങ്ങാനൂര്‍ മേലെപൊന്നറത്തല ഇടുവ ആനന്ദ് നിവാസില്‍ ആദിത്യന് (അപ്പൂസ് -21) ആണ് അറസ്റ്റിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.