മൈലം ഗവ.എൽപിഎസ് @ 135
1534097
Tuesday, March 18, 2025 5:59 AM IST
നെടുമങ്ങാട് : മൈലം ഗവ.എൽപിഎസിലെ 135-ാം വാർഷികം ചിത്രപതംഗം 2k25 അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി ഉദ്ഘാടനം ചെയ്തു.
ഹെഡ് മിസ്ട്രസ് പി.അംബിക, ബ്ലോക്ക് മെമ്പർ വിജയൻ നായർ, എസ്എംസി ചെയർമാൻ സുന്ദരൻ, പിടിഎ പ്രസിഡന്റ് ജിജോ രാജ്, വികസന സമിതി അംഗങ്ങൾ വിക്രമൻ നായർ, നടരാജൻ, ആര്യശാല ശശിധരൻ നായർ, സ്റ്റാഫ് സെക്രട്ടറി അമൃത എന്നിവർ പ്രസംഗിച്ചു.