സ്വരാജ് ട്രോഫി: പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു
1534497
Wednesday, March 19, 2025 6:45 AM IST
നെടുമങ്ങാട്: ആര്യനാട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഒന്നാം സമ്മാനമായി സ്വരാജ് ട്രോഫി നേടിയ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹനേയും, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റിനെയും കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബു ആദരിച്ചു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷനുകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ വി. വിജുമോഹൻ(ആര്യനാട്), ജെ. ലളിത (ഉഴമലയ്ക്കൽ), പ്രസ് ക്ലബ് സെക്രട്ടറി സജുകുമാർ കോൺഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എ. റഹിം,
ആര്യനാട് എസ്എച്ച്ഒ വി.എസ്. അജീഷ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഇറവൂർ അജി, പഞ്ചായത്തംഗം എ. ഒസ്സൻകുഞ്ഞ്, ആര്യനാട് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഇറവൂർ സുനിൽകുമാർ, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഷിജു അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.