രാഷ്ട്രീയ ജനതാദൾ സമ്മേളനം
1534108
Tuesday, March 18, 2025 5:59 AM IST
വിഴിഞ്ഞം: രാഷ്ട്രീയ ജനതാദൾ വെങ്ങാനൂർ പഞ്ചായത്ത് സമ്മേളനം ഏപ്രിൽ 13, 14 തീയതികളിൽ ചാവടി നട ജംഗ്ഷനിൽ നടക്കും. ഏപ്രിൽ ആറിനു പതാക ദിനമായി ആചരിക്കും. 13ന് പ്രകടനവും പൊതുസമ്മേളവുംനടക്കും. 14-ന് ചാവടിനട ജംഗ്ഷൻ പെൻഷൻ ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും.
സമ്മേളനത്തിന്റെ നടത്തിപ്പിനായി, ടി. വിജയൻ ചെയർമാനായും എൻ. രാജീവ്, വെങ്ങാനൂർ ജയൻ ബാബു എന്നിവർ വൈസ് ചെയർമാൻമാരായും ചിറയിൽ മനോഹരൻ ജനറൽ കൺവീനറായും, കെ. വിജയൻ, സി സുനിൽകുമാർ, എസ്. സുനിത, ടി.പി. പ്രേം ദീപു എന്നിവർ കൺവീനർമാരായും സ്വാഗതസംഘം രൂപീകരിച്ചു.
കഴിഞ്ഞ ദിവസം നടന്ന പ്രവർത്തക സമ്മേളനത്തിൽ വെങ്ങാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ, കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, കെ. പ്രേമചന്ദ്രൻ നായർ, എസ്.ആർ. സത്യദാസ്, കോവളം സൈമൺ, കോളിയൂർ തങ്കമണി, വെങ്ങാനൂർ അശോകൻ എന്നിവർ പ്രസംഗിച്ചു.