ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്കാര വിതരണം നാളെ
1534114
Tuesday, March 18, 2025 6:03 AM IST
തിരുവനന്തപുരം: ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25 ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്കാര വിതരണം നാളെ നടക്കും. രാവിലെ 11നു കെപിസിസി നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പുരസ്കാരം സമ്മാനിക്കും സമ്മാനിക്കും.
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തെരഞ്ഞെടുത്തത്. മികച്ച പരിശീലകന് ഗോഡ്സണ്‍ ബാബു (നെറ്റ്ബോള്‍), മികച്ച കായിക അധ്യാപിക യു.പി. സാബിറ തുടങ്ങിയവരും മാധ്യമപുരസ്കാര ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന "കളിയാണ് ലഹരി' എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു നിര്‍വഹിക്കും. തുടര്‍ന്നു ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും. ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന് അധ്യക്ഷത വഹിക്കും. കെപിസിസി ഭാരവാഹികള്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.