ഡ്രീം കേരള ബൈക്ക് റാലിക്ക് സ്വീകരണം നല്കി
1534094
Tuesday, March 18, 2025 5:59 AM IST
പാറശാല : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷനും കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിനികളും സംയുക്തമായി സംഘടിപ്പിച്ച ഡ്രീം കേരള ബൈക്ക് റാലിക്ക് നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്കി .
'പുതിയ സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കട്ടെ ' എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച ഡ്രീം കേരള ബൈക്ക് റാലിക്ക് നെയ്യാറ്റിന്‍കരയിലെ സ്വീകരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് പി.കെ.രാജമോഹനന് നിര്‍വഹിച്ചു.
തലസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് നടന്ന ഡ്രീം കേരള ബൈക്ക് റാലി വൈകുന്നേരം മാനവീയം വീഥിയില്‍ സമാപിച്ചു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മയക്കുമരുന്ന് ദുരുപയോഗത്തില്‍ നിന്ന് രക്ഷാകവചം ഒരുക്കുവാന്‍ എക്സൈസ് ജീവനക്കാര്‍ അണിനിരന്ന മോട്ടോര്‍സൈക്കിള്‍ റാലിയില്‍ ലഹരിവിരുദ്ധ ഫ്ലാഷ് മോബും മൈം ഷോയും നടന്നു.