കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനകീയ സമരം
1534495
Wednesday, March 19, 2025 6:45 AM IST
നെടുമങ്ങാട്: ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരെ പ്രതിസന്ധിയിലാക്കുന്ന കെഎ സ്ഇബിയുടെ നിലപാടിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിജനകീയ സമരം സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കമാലുദീൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വൈ. വിജയൻ, ഡിസിസി സെക്രട്ടറി അഡ്വ. വിനോദ് സെൻ, സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതി കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു കുമാർ,
മുൻ സംസ്ഥാന കമ്മിറ്റി അംഗം ജോൺ സിറിയക്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അൽത്താഫ്, വി.ഐ. സന്തോഷ്, സഫറുള്ള, ദീപു രാജ്, സജിത് രാജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജയകുമാർ സ്വാഗതവും ജില്ലാ ട്രഷറർ സുധീഷ് ബൽരാജ് നന്ദിയും പറഞ്ഞു.